‘യു എന്‍ ഡേ’യോട് അനുബന്ധിച്ചു സിംഗപൂരിലെ ആറു പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ നീല വെളിച്ചത്തില്‍

0

Photo Credit:George Jagite

യു എന്നിന്‍റെ എഴുപതാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് സിംഗപൂരിലെ ആറു പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ ഉള്‍പ്പെടെ ലോകം മുഴുവനും 200 പ്രധാന കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ മുതലായവ യു എന്‍ ഒഫീഷ്യല്‍ നിറമായ നീല വര്‍ണ്ണത്തില്‍.

സിംഗപൂര്‍ ഗാര്‍ഡന്‍സ് ബൈ ദ ബേയിലെ സൂപ്പര്‍ ട്രീകള്‍, ചാന്‍ഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1, എസ്പ്ലനേഡ്, സിംഗപൂര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡനിലെ ബാന്‍ഡ് സ്റ്റാന്‍ഡ്, നാഷണല്‍ ഗാലറി, ആര്‍ട്ട് സയന്‍സ് മ്യൂസിയം തുടങ്ങിയവയാണ് യു എന്‍ സംഘടനയോട് ആദരവു പ്രകടിപ്പിച്ചു നീല വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നത്. സിംഗപൂര്‍ യു എന്‍ അംഗമായ അന്‍പതാം വര്‍ഷം കൂടിയാണിത്. സിംഗപൂര്‍ കൂടാതെ ഐക്യ രാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് അറുപതില്‍ അധികം രാജ്യങ്ങളാണ് പ്രധാന ലാന്‍ഡ് മാര്‍ക്കുകളില്‍ നീല നിറം പ്രകാശിപ്പിക്കുന്നത്.

അതില്‍ ഈജിപ്റ്റിലെ പിരമിഡ്, പാരീസിലെ ഈഫല്‍ ടവര്‍, ഗ്രേറ്റ് വാള്‍ ഓഫ് ചൈന, സിഡ്നി ഓപറ ഹൗസ്, ടോകിയോ സ്കൈ ട്രീ, മുംബൈ ചത്രപതി ശിവജി സ്റ്റേഷന്‍, പിസായിലെ ചെരിഞ്ഞ ഗോപുരം, ന്യൂയോര്‍ക്ക് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് മുതലായ ലോകമെന്പാടുമുള്ള നിരവധിയിടങ്ങള്‍ "ടേര്‍ന്‍ ദ വേള്‍ഡ് യു എന്‍ ബ്ലൂ” ഭാഗമായി നീല വെളിച്ചത്തില്‍ യു എന്‍ ഡേ ആഘോഷിക്കുന്നു.

News: Six Singapore landmarks turn blue for UN Day