
യീഷുന്‍ : മാസങ്ങളോളം കാത്തിരുന്ന് കിട്ടുന്ന ഒന്നോ രണ്ടോ മലയാളം സിനിമ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സിംഗപ്പൂരിലെ മലയാളികള്‍ക്ക് ഇത് വസന്തകാലം .മലയാളസിനിമ കേരളത്തിന്റെ അതിര്‍ത്തി കടന്ന് സിംഗപ്പൂരില്‍ എത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും വാരാന്ത്യത്തില്‍ ലഭിക്കുന്ന ചുരുക്കം ചില പ്രദര്‍ശനങ്ങള്‍ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ആശ്രയം .സിംഗപ്പൂരിലെ തമിഴ് ,ഹിന്ദി ചിത്രങ്ങളുടെ ആധിപത്യവും ,ഇന്റര്‍നെറ്റ് വഴിയുള്ള സിനിമകള്‍ നടത്തുന്ന വെല്ലുവിളികളും മറികടന്നാണ് മലയാളസിനിമകള്‍ മികച്ചവിജയം നേടുന്നത് എന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ് . വിദേശരാജ്യങ്ങളില്‍ മലയാളം സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കടമ്പകള്‍ മറികടന്നു സിംഗപ്പൂരില്‍ സിനിമകള്‍ വിതരണം ചെയ്യുന്ന 'സിംഗപ്പൂര്‍ കൊളീസിയത്തിന്‍റെ ' ഏറ്റവും പുതിയ റിലീസായ "ഓം ശാന്തി 'ഓശാന'-യ്ക്ക് ആദ്യ ആഴ്ചയില്‍ 2 തീയേറ്ററുകളിലായി 47 ഷോകള്‍ ഉണ്ടായിരിക്കും .ദിവസേനെ 4 ഷോകള്‍ വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.രാത്രി 12.20-നുള്ള ഷോയും മലയാളസിനിമയെ സംബന്ധിച്ച് സിംഗപ്പൂരില്‍ അപരിചിതമാണ് .

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മ്മിച്ച് നാവാഗതനായ ജുഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. നേരത്തിനു ശേഷം നിവിന്‍ പോളിയും നസ്രിയയും ഒന്നിക്കുന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ ,സംവിധായകന്‍ ലാല്‍ ജോസ് എന്നിവര്‍ അഥിതി താരങ്ങളായി എത്തുന്നു. അജു വർഗീസ്,വിനയ പ്രസാദ്,മഞ്ജു സതീഷ് എന്നിവരാണ് മറ്റു താരങ്ങള്‍.ആദ്യ ചിത്രത്തിലൂടെ തന്നെ വ്യത്യസ്തമായി കഥ പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ എന്നാണ് പൊതുവേ ഓം ശാന്തി ഓശാന വിലയിരുത്തപ്പെടുന്നത് .
ടിക്കറ്റുകള്‍ www.gv.com.sg എന്ന സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ,Ajith @ 9336 1516 / www.singaporecoliseum.com