ഡല്‍ഹിയില്‍ ഭൂചലനം

0

ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.

രാജസ്ഥാനിലെ ആൽവറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തില്ല. ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.