കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ഡോക്ടറും ഐടി ഉദ്യോഗസ്ഥരും ഉൾപ്പെടെ 41 പേർ അറസ്റ്റിൽ

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേർ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡിൽ ആണ് പ്രതികളെ പിടികൂടിയത്.


അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാം പതിപ്പാണ് നടന്നത്.