സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍

0

 

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള സെന്റ്‌.മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍ സെപ്‌റ്റംബര്‍ മാസം 1 മുതല്‍ 8 വരെ പൂര്‍വ്വാധികം ഭംഗിയോടെ ആചരിക്കുവാന്‍ തീരുമാനിച്ചു. പരിശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന്‌ തുടങ്ങി ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള പ്രാര്‌ത്ഥ്‌നാമന്ത്രണങ്ങളുമായി ഈ വര്‍ഷവും പതിവുപോലെ നൂറു കണക്കിനു വിശ്വാസികള്‍ `സിംഗപ്പൂരിലെ മണര്‍കാട്‌  പള്ളി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംഗപ്പൂര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്‌ കടന്നു വരികയാണ്‌. ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ സിംഗപ്പൂര്‍ പള്ളിയില്‍ പോയി പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ഥിച്ചാല്‍ ഫലം നിശ്ചയം. ഇതാണ്‌ ഇത്രയേറെ വിശ്വാസികള്‍ എല്ലാ വര്‌ഷഗവും എട്ടു നോമ്പ്‌ പെരുന്നാളിന്‌ സിംഗപ്പൂര്‍ യാക്കോബായപ്പള്ളിയില്‍ തടിച്ചു കൂടാന്‍ കാരണം.2008-ല്‍ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്‌തു വരുന്നു .
 
സെപ്‌റ്റംബര്‍ ഒന്നാം തീയതി വൈകിട്ട്‌ കുര്‍ബാനയ്‌ക്ക്‌ ശേഷം നടക്കുന്ന കൊടി കയറ്റോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും.തുടര്‍ന്ന്‌ വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും. അന്നേദിവസം ആബൂന്‍ മോര്‍ ബസേലിയോസ്‌ പൗലോസ്‌ ദിതീയന്‌ ബാവയുടെ പ്രത്യേക ഓര്‌മ്മപ്പെരുന്നാള്‍ ആചരിക്കുന്നു .സെപ്‌റ്റംബര്‍ 2 മുതല്‍ 7 വരെ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും വി.കുര്‍ബാനയും മേരിമൗണ്ട്‌ പള്ളിയില്‍ വച്ച്‌ നടത്തപ്പെടുന്നു.
 
സെപ്‌റ്റംബര്‍ 7 ശനിയാഴ്‌ച കുര്‍ബാനയ്‌ക്കുശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്‌ക്ക്‌ കാത്തലിക്‌ പള്ളിയിലെ ഫാ .ഡോമിനിക്‌ സാവിയോ നേതൃത്വം നല്‌കും .പെരുന്നാള്‍ ദിവസമായ എട്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം വി .കുര്‍ബാനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .തുടര്‍ന്ന്‌ സിംഗപ്പൂരിലെ മാര്‍ തോമ ചര്‍ച്ച്‌,സി.എസ്‌.ഐ ചര്‍ച്ച്‌ വികാരിമാരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനവും നടത്തപ്പെടുന്നു .ശേഷം പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളിലേതു പോലെ നേര്‌ച്ച്യും ,സ്‌നേഹവിരുന്നും പള്ളിയങ്കണത്തില്‍ വച്ച്‌ കൊടുക്കുവാനുള്ള ക്രമീകരണം ചെയ്‌തു വരുന്നു . പെരുന്നാള്‍ കണ്‍വീനര്‍ ആയി ശ്രീ.ജയ്‌ കുഴിക്കാട്ടിലിനെ മാനേജിംഗ്‌ കമ്മറ്റി തിരഞ്ഞെടുത്തു. എല്ലാവരും നേര്‍ച്ച കാഴ്‌ച്ചകളോടെ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാ.റോബിന്‍ ബേബി അറിയിച്ചു . പെരുന്നാല്‍ നോട്ടീസ്‌ പള്ളി ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്‌.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ :658 189 1415
 
സന്ദര്‍ശിക്കുക : www.singaporejacobitechurch.org or
                      www.miyasingapore.com
 
വിലാസം : 47,Jalan Pemimpin,#05-01,Singapore 577200.
                Exit B from Marymount MRT station (5 Min. walk). 
     

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.