ഓണം വില്ലേജിന് തുടക്കമായി

0

സിംഗപൂര്‍: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വില്ലേജിന് തുടക്കമായി. ഓഗസ്റ്റ്‌ 25, 26 തീയതികളില്‍ സിംഗപൂര്‍ മലയാളി അസ്സോസിയേഷന്‍റെ നേതൃത്ത്വത്തിലാണ് ഓണം വില്ലേജ് ഒരുങ്ങുന്നത്. ക്യൂന്‍സ്‌ടൌണിലുള്ള ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂളിലാണ് കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള രണ്ടു ദിവസത്തെ പരിപാടികള് നടക്കുന്നത്‍.

വിവിധ സ്പോര്‍ട്സ്‌ ഇനങ്ങളില്‍ എല്ലാ പ്രായക്കര്‍ക്കുമുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടനുബന്ധിച്ചു എല്ലാവര്‍ഷവുമുള്ള ഓണസദ്യ ഞായര്‍ 26നാണ്. ആവേശപൂര്‍വ്വം നടത്തുന്ന വടംവലി, ഫുട്ബോള്‍ ടൂര്‍ണമെന്‍റ്, കള്‍ച്ചറള്‍ പ്രോഗ്രാമുകള്‍ എന്നിവ ഓണം വില്ലേജിലെ പ്രധാന ഇനങ്ങളാണ്. മറുനാടന്‍ മലയാളി സംഘടനകളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സിംഗപൂര്‍ മലയാളി അസ്സോസിയേഷന്‍ നടത്തുന്ന ഓണം വില്ലേജിനു എല്ലാ വര്‍ഷവും മികച്ച പ്രേക്ഷക പിന്തുണയാണുള്ളത്.