പുകമൂലം അടച്ചിട്ട വീട്ടില്‍ ;വിരസത മാറ്റാന്‍ സൗജന്യ ചാനലുകളുമായി സ്റ്റാര്‍ഹബ്

0

 

സിംഗപ്പൂര്‍ : ജനങ്ങള്‍ പുകമൂലം വെളിയില്‍ ഇറങ്ങാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ സൗജന്യമായി 170-ഓളം ചാനലുകള്‍ നല്‍കിക്കൊണ്ട് സ്റ്റാര്‍ഹബ് .വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണിവരെ സൗജന്യമായി ചാനലുകള്‍ സംപ്രേഷണം ചെയ്യുമെന്ന് സ്റ്റാര്‍ഹബ് അറിയിച്ചു.സാധാരണഗതിയില്‍ നിശ്ചിത തുകയടച്ചവര്‍ക്കാണ്  ഈ സേവനം നല്‍കുന്നത് .

"പുകയെ കളയാന്‍ നമുക്ക് കഴിയില്ല ,എന്നാല്‍ നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും " എന്ന തലക്കെട്ടോടെയാണ് ഈ ഓഫര്‍ സ്റ്റാര്‍ഹബ് നല്‍കുന്നത്.പുകയെ തുടര്‍ന്ന് ആളുകള്‍ വെളിയിലിറങ്ങുന്നത് തടയാനുള്ള എല്ലാ പരിശ്രമത്തിലുമാണ് സര്‍ക്കാര്‍ .മറ്റു കേബിള്‍ സേവനദാതാക്കളും ഉടന്‍ തന്നെ സൗജന്യ ചാനല്‍ നല്‍കാനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

സൗജന്യ ചാനലുകളില്‍ ഇന്ത്യന്‍ ചാനലുകളും ഉള്‍പ്പെടുന്നുണ്ട് .പുകയുടെ ശല്യം നീണ്ടുനിന്നാല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് സേവനം നീട്ടാനാണ് സ്റ്റാര്‍ഹബിന്റെ നീക്കം .ഇത്തരത്തിലുള്ള നടപടിമൂലം ഒരു പരിധിവരെ ജനങ്ങള്‍ക്ക്‌ ഇതൊരു  ആശ്വാസമാകുകയാണ്