കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് സിംഗപ്പൂരിലേക്കും!

0

മലയാളിയുടെ നളപാചകം ബിലാത്തിക്ക് പരിചയപ്പെടുത്തിയ കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് പ്രവര്‍ത്തനമേഖല സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കുന്നു. 'അതിഥി'  എന്ന പേരില്‍ ബുകിത് ബാതോകിലാണ് ജൂലൈ 10-ന് സിംഗപ്പൂര്‍ മലയാളികള്‍ക്കുള്ള മുന്‍‌കൂര്‍ ഓണസമ്മാനമായി ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

പരമ്പരാഗത കേരളീയ ഭക്ഷണത്തിന്‍റെ രുചിപകര്‍ന്നു നല്‍കാന്‍ 24  വര്‍ഷം മുന്‍പ് യു.കെ യില്‍  ആരംഭിച്ച ‘കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ്’ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടഭക്ഷണ ശാലയായി മാറി. ആ രുചിക്ക് ലഭിച്ച അംഗീകാരത്തിന്‍റെ തുടര്‍ച്ചയായാണ് ‘കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സിനെ സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കാന്‍ സംരംഭകര്‍ തീരുമാനിച്ചത്.

സിംഗപ്പൂര്‍ മലയാളിയുടെ സായാഹ്നങ്ങളും വാരാന്ത്യങ്ങളും ഓണം ക്രിസ്തുമസ് റംസാന്‍ തുടങ്ങിയ ഉത്സവദിനങ്ങളും കൂടുതല്‍ രുചികരമാക്കാന്‍ ബോണ്ട മുതല്‍ ബിരിയാണി വരെയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെയാണ് 'അതിഥി' ഒരുങ്ങുന്നത്.

വ്യത്യസ്തവും ശ്രേഷ്ഠവും ആയ ഭക്ഷണാനുഭവവും ലോക നിലവാരത്തിലുള്ള  പ്രവര്‍ത്തനശൈലിയും ആയിരിക്കും  'അതിഥി'യുടെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയരക്ടര്‍  അഭിപ്രായപ്പെട്ടു.

'അതിഥി'യെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

Athithi-Details

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.