ലിം ത്വാന്‍ ക്വാന്‍ ഇന്ത്യയിലെ പുതിയ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍

0

 

സിംഗപ്പൂര്‍ : ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ലിം ത്വാന്‍ ക്വാനെ നിയമിച്ചതായി സിംഗപ്പൂര്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു ഓഗസ്റ്റ്‌ മാസം 12-നു പുതിയ ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കും .2005 മുതല്‍ 2008 വരെ വീയറ്റ്നാമില്‍ സിംഗപ്പൂര്‍ അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .2009-ഇല്‍ സിംഗപ്പൂരിന്‍റെ സ്ഥിരം ആസിയാന്‍ (ASEAN) വക്താവായിരുന്നു ലിം ത്വാന്‍ ക്വാന്‍ .
 
ലിം ത്വാന്‍ ക്വാന്‍ നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂരില്‍ നിന്ന് നിയമത്തില്‍ ബിരുദവും ,ലണ്ടന്‍ യൂണിവേര്‍‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട് .കാറന്‍ ടാന്‍ സിംഗപ്പൂരിന്‍റെ യൂ.എന്‍ പ്രതിനിധിയായി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം .കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സിംഗപ്പൂരില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതിയും ചുമതലയേറ്റത് .