നിരാശപ്പെടുത്തുന്ന എന്‍ഡിപി ഗാനം

0

പതിവ് തെറ്റിച്ചില്ല, പോയ വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷം പുറത്തിറങ്ങിയ  നാഷണല്‍ ഡേ ഗാനം ഭൂരിപക്ഷം ജനങ്ങളെയും നിരാശയിലാഴ്ത്തി. ഔദ്യോഗികമായി യുട്യൂബില്‍ ലോഞ്ച്  ചെയ്ത എന്‍ഡിപി 2013 തീം-സോങ്ങ് വീഡിയോയ്ക്ക് ഇതിനോടകം  'ലൈക്ക്'  ചെയ്തവരുടെ മൂന്നിരട്ടിയിലധികം പേരാണ്  'ഡിസ് ലൈക്ക്'  ചെയ്തിട്ടുള്ളത്.

കുറേ വര്‍ഷങ്ങളായി സിംഗപ്പൂര്‍ ദേശീയദിനത്തോട് അനുബന്ധിച്ചു റിലീസ് ചെയ്തിട്ടുള്ള ഈ ഗാനങ്ങള്‍ സിംഗപ്പൂരിലെ ജനങ്ങളെ വളരെ അധികം നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പലപ്പോഴും അര്‍ത്ഥശൂന്യമായ വരികളും, സിംഗപ്പൂരിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ സംഗീതത്തിന്‍റെ അഭാവവുമാണ് ഈ ഗാനങ്ങളുടെ പരാജയത്തിനു കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സിംഗപ്പൂര്‍ ജനതയുടെ ദേശസ്നേഹം,  പാരമ്പര്യം, ഏകത്വം, മതേതരത്വം, രാജ്യം ഇതുവരെ കൈവരിച്ചിരിക്കുന്ന പുരോഗതി എന്നിവ ഈ ഗാനങ്ങളിലൂടെ പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും, ഓരോ വര്‍ഷവും ഈ ഗാനങ്ങള്‍ ശ്രോതാക്കളെ നിരാശപ്പെടുത്തുകയായിരുന്നു.

യുട്യുബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ ഗാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങള്‍ പാരഡി ആയി ഇതിനോടകം തന്നെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

വരും വര്‍ഷങ്ങളിലെങ്കിലും ഇത് തിരിച്ചറിഞ്ഞ് സിംഗപ്പൂരിന്‍റെ തനതായ പാരമ്പര്യവും, പ്രൌഡിയും വിളിച്ചറിയിക്കുന്ന മനോഹരമായ, അര്‍ത്ഥമുള്ള ഒരു ഗാനം കേള്‍ക്കാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം…