ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതി നിരോധിച്ചു…

0

ന്യൂ ഡല്‍ഹി: വിദേശയാത്രക്കാരുടെ ഡ്യുട്ടി ഫ്രീ ടിവി ഇറക്കുമതിയില്‍ നിരോധനം. ബാഗേജ്‌ ആയി വിമാനമാര്‍ഗ്ഗം കൊണ്ട് വരുന്ന എല്ലാ ഫ്ലാറ്റ്‌ സ്ക്രീന്‍ ടിവികള്‍ക്കുമാണ് ഒരു പതിറ്റാണ്ടിലേറെ കാലമായി നല്‍കി വന്ന നികുതി ആനുകൂല്യം നിര്‍ത്തലാക്കിയത്.. ആഗസ്ത് 26 മുതല്‍ LCD, LED, Plasma ടിവികള്‍ക്ക് 36.05 ശതമാനമായിരിക്കും പുതിയ ഇറക്കുമതി നികുതി.

തിങ്കളാഴ്ച യാണ് ഇത് സംബദ്ധിച്ച രേഖകള്‍ പാര്‍ലമെന്റ് പുറത്തിറക്കിയത്.  ഇതോടെ ബാഗേജ്‌ ആയി കൊണ്ടുവരുന്ന ഫ്ലാറ്റ്‌ സ്ക്രീന്‍ ടിവിക്ക് നികുതി 35 ശതമാനവും, 3.5 ശതമാനം വിദ്യാഭ്യാസ നികുതിയും ചേര്‍ത്താണ് 36.05 ശതമാനമായത്

കഴിഞ്ഞ ആഴ്ച വെള്ളി, സ്വര്‍ണ്ണം , പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയിലും 10 ശതമാനം അധികം നികുതി വര്‍ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുള്ള  നടപടികളുടെ  ഭാഗമാണ് നിയന്ത്രണങ്ങള്‍.

അവശ്യ സാധനങ്ങളുടെതല്ലാത്ത മറ്റ് ഇറക്കുമതികള്‍ ചുരുക്കാനുള്ള  എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.