സിംഗപ്പൂരിലേക്കുള്ള അരി ഇറക്കുമതിയില്‍ തായ് ലാണ്ടിനെ മറികടന്ന് ഇന്ത്യ

0

സിംഗപ്പൂര്‍ : സിംഗപ്പൂരിന്‍റെ ചരിത്രത്തില്‍ ആദ്യമായി അരി ഇറക്കുമതിയില്‍ തായ് ലാന്‍ഡ് പിന്നോട്ട് .ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 92,865 ടണ്‍ അരി ഇറക്കുമതി ചെയ്ത ഇന്ത്യയാണ് സിംഗപ്പൂരിലെ ഏറ്റവും വലിയ അരിയുടെ സ്രോതസ്സ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് .

85,815 ടണ്‍ അറിയാന് ഇക്കാലയളവില്‍ തായ് ലാന്‍ഡ്‌ സിംഗപ്പൂരിലേക്ക് കയറ്റിയയച്ചത് .1998 മുതല്‍ സിംഗപ്പൂരിനു വേണ്ട അരിയുടെ പകുതിയും തായ് ലാന്‍ഡില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത് .ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് വരുവാന്‍ ഒത്തിരി ഘടകങ്ങള്‍ പങ്കു വഹിച്ചതായി മിന്‍സ്ട്രി ഓഫ് ട്രേഡ് ആന്‍ഡ്‌ ഇന്ടസ്ട്രി പറയുന്നു .ഇതില്‍ പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള അരിയുടെ വില താരതമ്യേനെ കുറവാണെന്നതാണ് പ്രധാനഘടകം .കൂടാതെ 2011 തായ് സര്‍ക്കാര്‍ കൃഷിക്കാരില്‍ നിന്ന് കൂടുതല്‍ വിലയ്ക്ക് അരി വാങ്ങി സംഭരിക്കാന്‍ തുടങ്ങിയത് കയറ്റുമതിക്കുള്ള അരിയുടെ ലഭ്യത കുറയ്ക്കുകയും വില വര്‍ദ്ധിക്കുകയും ചെയ്യുവാന്‍ കാരണമായി .

ഇന്ത്യ കൂടാതെ വീയറ്റ്നാം ,മ്യാന്മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അരിയുടെ ഇറക്കുമതിയും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് .തായ് ലാന്‍ഡ് വെള്ളപ്പൊക്കവും പ്രധാനഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു .കൂടാതെ വിവിധതരം രുചികള്‍  ശീലിച്ച വിദേശ ജോലിക്കാരില്‍ തായ് അരിയോടു താല്‍പ്പര്യമുള്ളവര്‍  കുറവാണെന്നാണ് മറ്റൊരു കണ്ടെത്തല്‍ .എന്നാല്‍ പുതുവേ സിംഗപ്പൂരിലെ ആളുകള്‍ അരി കുറച്ചു, മറ്റു ആഹാരസാധനങ്ങളിലേക്ക് തിരിയുന്നതായി മാര്‍ക്കറ്റ്ചി വിദഗ്ധര്‍ കൂടിയായ യാ ബീ ലുവാന്‍ പറയുന്നു .