സ്ട്രെയ്റ്റ്സ് ടൈംസ്‌ സിംഗപ്പൂരിന്‍റെ ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ്‌ നരേന്ദ്രമോദിക്ക്

0

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ പ്രമുഖ പത്രമായ സ്ട്രെയ്റ്റ്സ് ടൈംസ്‌  'ഏഷ്യന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് .വികസനത്തിന്‌ ഊന്നല്‍ നല്‍കുന്ന  പ്രധാനമന്ത്രി  ഇന്ത്യയെ ലോകരാജ്യങ്ങളില്‍ മുന്നിലെത്തിക്കുമെന്നാണ് സ്ട്രെയ്റ്റ്സ് ടൈംസ്‌ കണ്ടെത്തിയിരിക്കുന്നത് .അമ്പലങ്ങളെക്കാള്‍ ആവശ്യം ശൌചാലയങ്ങളാണെന്നും , വികസനം താഴെ തട്ടില്‍ നിന്നും തുടങ്ങണമെന്നുള്ള മോദിയുടെ ആശയം പ്രത്യേകമായി  സിംഗപ്പൂര്‍ പത്രം ചൂണ്ടിക്കാണിക്കുന്നു .

കൂടാതെ മേക്ക് ഇന്‍ ഇന്ത്യ എന്ന പുതിയ പദ്ധതി ഇന്ത്യയെ കൂടുതല്‍ വ്യവസായ സൌഹൃദ രാജ്യമാക്കുമെന്നാണ് കരുതുന്നത് .ഏറ്റവും കൂടുതല്‍ യൌവ്വനക്കാരായ അഭ്യസ്തവിദ്യരുള്ള ഇന്ത്യയ്ക്ക് മോദിയെപ്പോലുള്ള നേതാവാണ്‌ ആവശ്യമെന്നും  പറയുന്നു .കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ,ചൈന രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ഈ അവാര്‍ഡിന് അര്‍ഹരായത് .

കൂടാതെ മോദിയുടെ വരവ് സിംഗപ്പൂരും ഇന്ത്യയും കൂടുതല്‍ അടുക്കാന്‍ കാരണമായെന്നും ഇത് ഇരുരാജ്യങ്ങള്‍ക്കും നേട്ടങ്ങള്‍ നല്‍കുമെന്നും സ്ട്രെയ്റ്റ്സ് ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു .അവാര്‍ഡിന് അര്‍ഹനായ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സിംഗപ്പൂര്‍ സീനിയര്‍ മന്ത്രി ഗോ ചോക്ക് തോന്ഗ് അഭിനന്ദിച്ചു .