ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായ് അക്കല്‍ ദാമയിലെ പെണ്ണ്

0

നവാഗതനായ ജയറാം കൈലാസിന്‍റെ സംവിധാനത്തില്‍, സിനോജ് അയ്യപ്പന്‍റെ തിരക്കഥയില്‍ പേള്‍ മീഡിയ ആന്‍ഡ്‌ മൂവി പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ കാസിം അരിക്കുളം, ആഷിക് ദോഹയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അക്കല്‍ ദാമയിലെ പെണ്ണ്!

നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാള സിനിമയുടെ നട്ടെല്ലുള്ള നായിക ശ്വേതമേനോന്‍ (ആഗ്നസ്), രണ്ടു തവണ മികച്ച ബാല താരത്തിനുള്ള സ്റ്റേറ്റ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മാളവിക നായരും (മറിയം) അതിശക്തമായ കേന്ദ്രകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. കൂടാതെ വിനീത്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ഷാജു, രാജേഷ്‌ ഹബ്ബര്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു

ബാര്‍ബര്‍ ബാലനെ വ്യത്യസ്തനാക്കിയ അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് അല്‍ഫോന്‍സ്‌ ജോസഫ് സംഗീതം പകര്‍ന്ന അതിമനോഹര ഗാനങ്ങളും ഈ ചിത്രത്തിന്‍റെ പ്രത്യേകതയില്‍ ഒന്നാണ്!

ഛായാഗ്രഹണം: വേണുഗോപാല്‍, ചിത്രസംയോജനം: രാജ മുഹമ്മദ്, സംവിധായകന്‍ (അസോസിയേറ്റ്):  കെ സി പ്രവീണ്‍, സംവിധായകന്‍ (അസിസ്റ്റന്‍റ്):  രാജേഷ് കറുമശേരി,സവിൻ എസ്, കലാസംവിധാനം: നാഥന്‍ മണ്ണൂര്‍ എന്നിവരും ഈ ചിത്രത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറുന്നു.

അക്കല്‍ദാമയിലെ പെണ്ണ് ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.