അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ദ്വീപ്‌ ഉണ്ടാകുന്ന അത്ഭുതകരമായ കാഴ്ച

0

അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ദ്വീപ്‌ ഉണ്ടാകുന്ന അത്ഭുതകരമായ വീഡിയോ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തു വിട്ടു. ഒഗസവര ദ്വീപ്‌ സാമൂഹത്തിനടുത്ത് കടലിനടിയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിലാണ് പുതിയ ദ്വീപ്‌ ഉണ്ടായത്.

1970 കളിലും, എണ്‍പതുകളിലും ജപ്പാനില്‍ കടലിനടിയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിലൂടെ ഇത്തരത്തിലുള്ള പുതിയ ദ്വീപുകള്‍ ഉണ്ടായിട്ടുണ്ട്. ഈ കുഞ്ഞു ദ്വീപിനു 200 മീറ്ററോളം വ്യാസമുണ്ട്. സ്ഫോടനത്തിലൂടെ ഇപ്പോഴും ചെളിയും, ചാരവും, പുകയും പുറന്തള്ളുന്നുണ്ട്.

ടോക്കിയോയില്‍നിന്നും 621 മൈല്‍ ദൂരെയുള്ള ഒഗസവര ദ്വീപ്‌ സമൂഹങ്ങളില്‍ ഇപ്പോഴും ജ്വലിക്കുന്ന നിരവധി അഗ്നിപര്‍വ്വതങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ‘റിംഗ് ഓഫ് ഫയര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
 
പൂര്‍ണ്ണ രൂപത്തിലുള്ള ദ്വീപായി മാറിയാല്‍ തങ്ങളുടെ പ്രവിശ്യയില്‍ ചേര്‍ക്കാമെന്ന സന്തോഷത്തിലാണ് ജപ്പാന്‍ അധികൃതര്‍.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.