പ്രശ്നക്കാരായ അയല്‍ക്കാരെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം

0
സിംഗപ്പൂരില്‍ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഇനി മുതല്‍ പ്രശ്നപരിഹാര ട്രിബ്യൂണലിനെ സമീപിക്കാം. ഇതിനായുള്ള ബില്‍ വെള്ളിയാഴ്ചയാണ് പാര്‍ലമെന്‍ന്റ് പാസ്സാക്കിയത്.
ഇതോടെ അയല്‍ക്കാരെ ഏതെങ്കിലും രീതിയില്‍ ശല്യപ്പെടുത്തുന്നത് ഇരുപതിനായിരം ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി മാറും. ചില സന്ദര്‍ഭങ്ങളില്‍ അയല്‍ക്കാരോട് മാപ്പ് പറയേണ്ടിയും വരും. 
രൂക്ഷഗന്ധം, ക്രമാതീതമായ ശബ്ദം, വളര്‍ത്തുമൃഗങ്ങളെ അടുത്ത വീടിനു മുന്നില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ അനുവദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക്‌ ട്രിബ്യൂണലിനെ സമീപിക്കാം.
നിലവില്‍ കമ്മ്യൂണിറ്റി മീഡിയേഷന്‍ സെന്‍ററുകള്‍ ആണ് ഈ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. ഇവയ്ക്ക് നിയമപരമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അധികാരമില്ല. ട്രിബ്യൂണല്‍ നിലവില്‍ വരുന്നതോടെ കോടതി വിധിക്ക് സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുവാന്‍ സാധിക്കും.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.