സൗരയൂഥത്തിനുമപ്പുറം ജീവസാന്നിദ്ധ്യം?

0

 ഭൗമാന്തരഗോളങ്ങളില്‍ ജീവകണികയുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമേകിക്കൊണ്ട്,  സൗരയൂഥത്തിനുമപ്പുറം ജീവകണികക്കുള്ള സാധ്യത തെളിയുന്നു…

ഭൂമിയില്‍നിന്നും ഏകദേശം 129 പ്രകാശ വര്‍ഷം അകലെയായി, വര്‍ഷങ്ങള്‍ക്കുമുന്‍പ് ശാസ്ത്രഞ്ജന്മാര്‍  കണ്ടെത്തിയ H R  8779 എന്ന നക്ഷത്രത്തിനു ചുറ്റും വലം വെക്കുന്ന   'H R  8779ബി  എന്ന ഗ്രഹത്തിലാണ് പുതിയ കണ്ടുപിടുത്തം. ജലാംശത്തിന് പുറമേ,  കാര്‍ബണ്‍ മോണോക്സൈഡ്, മീഥയിന്‍,എന്നീ വാതകങ്ങളും പ്രസ്തുത ഗ്രഹത്തില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകം പുതുതായി കണ്ടെത്തിയത്.

2008 നവംബറിലാണ് H R  8779ബി എന്ന വാതകഭീമനെ കണ്ടെത്തിയത്. H R  8779 എന്ന നക്ഷത്രത്തിനു ചുറ്റും വലം വെക്കുന്ന നാലു വാതകഗോളങ്ങളില്‍ ഏറ്റവും ചെറു താണിത്. സൂര്യന്‍റെ 1.5 മടങ്ങ്‌ വലുപ്പവും 5 മടങ്ങ് തിളക്കവും ഉണ്ടെങ്കിലും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇതിനെ നേരിട്ട് ദര്‍ശിക്കാന്‍ സാധിക്കില്ല . സൗരയൂഥത്തിലെ ഗോളരാജാവായ വ്യാഴത്തെക്കാള്‍  ഇതിനു ഏഴിരട്ടി വലുപ്പവും ഒന്നര ഇരട്ടി ചുറ്റളവും ഉണ്ട്..

മുന്‍പുള്ള കണ്ടുപിടിത്തങ്ങളെ മറികടന്നുകൊണ്ട് 2008 നവംബര്‍ മാസം മുതല്‍   ഇതിന്‍റെ  ചിത്രങ്ങള്‍ കിട്ടിതുടങ്ങിയെങ്കിലും 2010 ഓടെയാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിവന്നതെന്നും ഈ ഗ്രഹത്തിന്‍റെ ഘടന ശാസ്ത്രലോകത്തെ തന്നെ  തികച്ചും അത്ഭുതപ്പെടുത്തിയെന്നും ശാസ്ത്രഞ്ജര്‍ വെളിപെടുത്തുന്നു.

അമേരിക്കയിലെയും കാനഡയിലെയും ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന സംഘം, ഹവായിയില്‍ സ്ഥാപിച്ചിട്ടുള്ള  'KECK-II' എന്ന ടെലിസ്കോപ്പിലൂടെ നടത്തിയ നിരീക്ഷണങ്ങളിലാണ്  ഈ പുതിയ കണ്ടുപിടുത്തം നടത്തിയത്.

ജീവന്‍റെ നിലനില്‍പ്പിന് അത്യാവശ്യമായ ജലവും  കാര്‍ബണും നിലനില്‍ക്കുന്നുവെങ്കില്‍  അവിടെ ജീവജാലങ്ങള്‍ക്കുള്ള സാധ്യത  വളരെയേറെയാണ്. എന്നാല്‍, ജൈവമാലിന്യങ്ങള്‍ അഴുകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മീഥയിന്‍ വാതകത്തിന്‍റെ സാന്നിദ്ധ്യം, ഈ സാധ്യതയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു.