‘സെന്‍ണ്ട് ഹെല്‍പ്പര്‍ ‘ആപ്ലിക്കേഷന്‍ , വീട് വൃത്തിയാക്കാന്‍ ഇനി ആളെ തേടി വലയേണ്ട

0

 

സിംഗപ്പൂര്‍ : തിരക്കുള്ള സിംഗപ്പൂര്‍ ജീവിതസാഹചര്യത്തില്‍ സ്വന്തം വീട് ശുചിയായി സൂക്ഷിക്കാന്‍ സമയം കിട്ടാത്തവര്‍ സാധാരണഗതിയില്‍ സഹായത്തിനായി പാര്‍ട്ട്‌ ടൈം ജോലിക്കാരെ തേടുകയാണ് പതിവ് .എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ജോലിക്കാരെ സമയത്തിന് കണ്ടെത്തുവാന്‍ സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം.ഇതിനൊരു പരിഹാരമായി ആണ്ട്രോയിഡ്‌ ,ഐഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്ത് വന്നിരിക്കുകയാണ്  സിംഗപ്പൂരില്‍ നിന്നുള്ള സെന്‍ണ്ട് ഹെല്‍പ്പര്‍.

"വീട് വൃത്തിയാക്കല്‍ ഇന്നൊരു തലവേദനയായി മാറിയിരിക്കുന്നു .അതിനുവേണ്ടി സമയം കണ്ടെത്തുവാന്‍ പോലും ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ സാധിക്കുന്നില്ല .പലപ്പോഴും അതിനുവേണ്ടി ജോലിക്കാരെ കിട്ടുവാനുള്ള ബുദ്ധിമുട്ട് അതിലും കഷ്ടപ്പാടുള്ള കാര്യമാണ് .അങ്ങനയുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള സര്‍വീസ് ഉറപ്പിക്കുകയാണ് സെന്‍ണ്ട് ഹെല്‍പ്പര്‍ ചെയ്യുന്നത് " ,മലയാളി കൂടെയായ സെന്‍ണ്ട് ഹെല്‍പ്പറിന്റെ  ബിസിനസ് ഡെവലപ്പ്മെന്റ് അസോസിയേറ്റായ ദീപു ജോര്‍ജ് പറയുന്നു .

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനില്‍ റെജിസ്റ്റര്‍ ചെയ്തശേഷം സര്‍വീസ് ആവശ്യമുള്ള സമയം കൊടുത്താല്‍ അപ്പോള്‍ തന്നെ ചിലവാകുന്ന തുക അറിയുവാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും .20 സിംഗപ്പൂര്‍ ഡോളറാണ് ഒരു മണിക്കൂര്‍ സര്‍വീസിന് ചെലവാകുന്നത് .ഓണ്‍ലൈന്‍ വഴി തന്നെ തുക കൈമാറാനുമുളള സൗകര്യമുണ്ട് .

സിംഗപ്പൂരിലെ ആളുകള്‍ക്ക് വളരെ ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷന്‍ ആയിരിക്കും  സെന്‍ണ്ട് ഹെല്‍പ്പര്‍ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു .ചുരുങ്ങിയകാലം കൊണ്ട് തന്നെ നിരവധി സംതൃപ്ത ഉപയോക്താക്കളുണ്ടെന്നു 'സെന്‍ണ്ട് ഹെല്‍പ്പര്‍ ടീം അവകാശപ്പെടുന്നു .

 ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.