
സിംഗപ്പൂര്‍ : കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ തന്നെ ക്രിസ്തുമസ് – പുതുവത്സര കാലയളവില്‍ സിംഗപ്പൂരിലെ ഷോപ്പിംഗ് മാളുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങള്‍ ജനങ്ങളെ കൊണ്ട് തിങ്ങി നിറയുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നു സിംഗപ്പൂര്‍ പോലീസ് അറിയിച്ചു .മോഷണം ,പിടിച്ചുപറി ,സ്ത്രീകള്ക്ക് നേരെയുള്ള ആക്രമണം എന്നിവ സ്വാഭാവികമായും സംഭവിക്കാവുന്ന കാര്യമാണെന്നും ,അവ നിയന്ത്രിക്കാന് പോലീസ് ജനങ്ങളോട് സഹകരിക്കണമെന്നും സര്ക്കുലറില്‍ പറയുന്നു .
ഷോപ്പിംഗ് മാളുകളിലെ കടയുടമകള് ഇക്കാര്യത്തില് ശ്രദ്ധചെലുത്തണം .ഇതു കൂടാതെ പൊതുജനങ്ങള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള് ഇവയാണ് ,
a) പൊതുസ്ഥലങ്ങളില് വച്ച് നിങ്ങളുടെ കയ്യിലുള്ള പണം ,ആഭരണം എന്നിവ പ്രദര്ശിപ്പിക്കുന്നത് ഒഴിവാക്കുക .
b) കയ്യിലുള്ള പേഴ്സ് പിറകിലെ പോക്കറ്റില് സൂക്ഷിക്കുന്നത് ഒഴിവാക്കുക .നല്ല ഉറപ്പുള്ള ബാഗുകളില് അവ കരുതുക .
c) നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള് ഷോപ്പിംഗ് മാളിലെ ട്രോളിയില് വച്ച് സാധങ്ങള് വാങ്ങാന് പോകരുത് .അവ കയ്യില് തന്നെ സൂക്ഷിക്കുക .
d) ഭക്ഷണം വാങ്ങാന് പോകുമ്പോള് വിലപിടിപ്പുള്ള സാധനങ്ങള് ഉപയോഗിച്ച് നിങ്ങളുടെ സീറ്റുകള് റിസേര്വ് ചെയ്യാന് ശ്രമിക്കരുത് .
e) ഏതെന്കിലും പരിചിതന് നിങ്ങളെ പെട്ടെന്ന് ഇടിച്ചിട്ടു കടന്നു പോയാല് ഉടന് തന്നെ നിങ്ങളുടെ സാധനങ്ങള് എല്ലാം ഭദ്രമായി കയ്യില് തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക .
f) നിങ്ങളുടെ കുട്ടികളെ ആവശ്യത്തില് കൂടുതല് ആഭരണങ്ങള് അണിയിച്ചു വെളിയില് കൊണ്ട് പോകാതെ ശ്രദ്ധിക്കുക . ക്രിമിനലുകളുടെ ലക്ഷ്യം കുട്ടികള് ആകാനുള്ള സാധ്യധ കൂടുതല് ആണ് .
