‘പൂങ്കുലകള്‍’ പ്രകാശനം ചെയ്തു

0
സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം പുറത്തിറക്കുന്ന  കവി എം.കെ ഭാസിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരമായ ‘പൂങ്കുലകള്‍’ എന്ന ആല്‍ബം ശ്രീനാരായണമിഷന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഡോ.വി.പി നായര്‍ ശ്രീനാരായണമിഷന്‍ പ്രസിഡന്റ് സ്വപ്ന ദയാനന്ദന് ആദ്യ സിഡി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
എം.എം.ഡോള, പി.കെ.കോശി, ബിമല്‍,ഡോ.പ്രഹ്ലാദ്, കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മദന്‍ പുഷ്പകത്ത് സ്വാഗതവും SMA പ്രസിഡന്റ് ജയകുമാര്‍.എന്‍. ബിബിഎം നന്ദിയും പ്രകടിപ്പിച്ചു. പ്രമോദ് ആര്‍.ബി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എം.കെ ഭാസിയുടെ ഛായാചിത്രം ചിത്രകാരന്‍ ശ്രീകാന്ത് പ്ലാപ്പള്ളി  കവിക്ക് സമ്മാനിച്ചു.
രാമായണത്തിലെ സീത, ഇതിലേ നടന്നവര്‍, നിറങ്ങള്‍ നിഴലുകള്‍, പൂങ്കുലകള്‍ തുടങ്ങി അഞ്ചു കവിതകളാണ് ഈ ആല്‍ബത്തിലുള്ളത്. അപര്‍ണ്ണ കൃഷ്ണന്‍ ,സ്വാതി സുരേഷ്, പ്രവീണ്‍, അശ്വതി സജീവ്കുമാര്‍ എന്നീ ഗായകരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. മാതവന്‍, ജോര്‍ഡന്‍ ജോഷ്വ എന്നിവരാണ് അണിയറ ശില്‍പികള്‍.