സിംഗപ്പൂരില്‍ ‘പുലി’യിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

0

ലിറ്റില്‍ ഇന്ത്യ : സിംഗപ്പൂരില്‍ ഇളയദളപതി ചിത്രം പുലി പ്രദര്‍ശനത്തിനെത്താന്‍ ഇനി മണിക്കൂറുകള്‍  മാത്രം കാത്തിരുന്നാല്‍ മതി. ചിമ്പു ദേവന്‍ അണിയിച്ചൊരുക്കുന്ന ഈ ഫാന്റസി അഡ്വഞ്ചര്‍ ചിത്രത്തില്‍ പ്രമുഖതാരങ്ങളായ സുദീപ്, ശ്രീദേവി, പ്രഭു, നന്ദിത ശ്വേത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ഹന്‍സിക മോട്‌വാനിയുമാണ് നായികമാരാകുന്നത്. സിംഗപ്പൂരില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഗോള്‍ഡന്‍ വില്ലേജ് ,കാതേ സിനിമാസ് ,റെക്സ് സിനിമാസ് ,ഗോള്‍ഡന്‍ ഡിജിറ്റല്‍ എന്നിങ്ങനെ 10-ഇല്‍ കൂടുതല്‍ സ്ക്രീനുകളില്‍ പുലി റിലീസ് ചെയ്യുമെന്നാണ് അറിയുന്നത് .എന്നാല്‍ ഇതുവരെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാത്തത് ആരാധകരില്‍ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത് .

കഴിഞ്ഞ മാസം അവസാനമാണ് പുലിയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയത്. വന്‍ പിന്തുണയാണ് ആദ്യ ട്രെയിലറിന് ലഭിച്ചത്.രജനീകാന്ത് കഴിഞ്ഞാല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. ആരാധകരുമായി നിരന്തരബന്ധം പുലര്‍ത്തുന്ന വിജയ് ചിത്രങ്ങള്‍ ആദ്യ ആഴ്ചയില്‍ത്തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാറാണ് പതിവ്.സിംഗപ്പൂരിലും വന്‍ ആരാധകവൃന്ദമാണ് ഇളയദളപതി വിജയ്‌ ചിത്രത്തിനായി കാത്തിരിക്കുന്നത് .