വര്‍ണ്ണം ആര്‍ട്ട് എക്സിബിഷന്‍ന് തുടക്കമായി.

0

സിംഗപ്പൂര്‍ മലയാളികളുടെ വര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി വര്‍ണ്ണത്തിന് തുടക്കമായി. ഇരുപത്തി എട്ടോളം മലയാളി കലാകാരന്മാരുടെ ഇരുനൂറോളം ചിത്രങ്ങള്‍ ആണ് വര്‍ണ്ണത്തിന്‍റെ ഭാഗമാകുന്നത്. ഇന്ന് രാവിലെ അംബാസ്സിഡോര്‍ ഗോപിനാഥ് പിള്ള വര്‍ണ്ണം 2015  ഉത്ഘാടനം ചെയ്തു..
എസ് എം എ സംഘടിപ്പിക്കുന്ന വര്‍ണ്ണം മൂന്നാം വര്‍ഷം പിന്നിടുമ്പോള്‍ കാഴ്ചയുടെ വലിയ മാറ്റത്തിന് അത് കാരണമാകുന്നു. ചിത്രകലയില്‍ ഇന്ന് പ്രചാരത്തിലുള്ള എല്ലാ മാധ്യമങ്ങളും ഉപയോഗിക്കുന്ന ചിത്രകാരന്മാരുടെ രചനകള്‍ കാഴ്ചക്കാരുടെ മുന്നില്‍ എത്തിക്കാന്‍ വര്‍ണ്ണം വിജയിക്കുന്നു. ഇന്ത്യന്‍ കലാകാരന്മാരില്‍ തന്നെ ആവേശമാവുകയാണ് ഈ മലയാളി പെരുമ.

വ്യത്യസ്ത രചനാ രീതികള്‍ കൊണ്ട് വേറിട്ട ദൃശ്യാനുഭൂതി നല്‍കാന്‍ വര്‍ണ്ണം വിജയിക്കുന്നു. കൂടാതെ ചിത്രങ്ങളുടെ വില്‍പ്പന ഒരു പുതിയ തലം നല്‍കി വര്‍ണ്ണത്തെ വേറിട്ടതാക്കുന്നു. നിരവധി ചിത്രങ്ങളാണ് വര്‍ണ്ണത്തില്‍ വില്‍ക്കപ്പെടുന്നത്.

മ്യുറല്‍, അക്രിലിക്ക്, ഓയില്‍ ചിത്രങ്ങളുടെ വലിയ ഒരു നിര തന്നെ വര്‍ണ്ണത്തിന്റെ ഭാഗം ആകുന്നു.

രാവിലെ ക്ലാര്‍ക്കിയില്‍  എം ഐ സി ബില്‍ഡിംഗിലെ ആരട്രിയം ആര്‍ട്ട് ഗാലറിയില്‍ രാവിലെ പത്തു മുതലാണ്  പ്രദര്‍ശനം.  
 

വര്‍ണ്ണം ആര്‍ട്ട് എക്സിബിഷനില്‍ പങ്കെടുക്കുന്ന ചിത്രകാരന്‍മാര്‍ മുഖ്യാതിഥി അംബാസഡര്‍ ഗോപിനാഥ് പിള്ളയോടൊപ്പം.