സഞ്ചാരികള്‍ക്ക് അതി സാഹസികമായ നിമിഷങ്ങള്‍ സമ്മാനിച്ച് ‘ബ്രേവ് മെന്‍സ് ബ്രിഡ്ജ് ‘

0

600 അടി ഉയരത്തില്‍ രണ്ടു മല നിരകളെ ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച പാലം ചൈനയില്‍ യാത്രക്കാര്‍ക്കായ് തുറന്നു കൊടുത്തു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷിനിയുസ്ഹായിലാണ് സഞ്ചാരികള്‍ക്ക് സാഹസികമായൊരു യാത്ര സമ്മാനിക്കുന്നതിനായി ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ചൈനയില്‍ ഹാവോഹെന്‍ ക്യോ എന്ന് വിളിക്കുന്ന ഈ പാലം ബ്രേവ് മെന്‍സ് ബ്രിഡ്ജ് എന്നു അറിയപ്പെടുന്നു. മുന്‍പ് മരം കൊണ്ടായിരുന്ന ഈ പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയത് 2014 ലാണ്. പാലത്തില്‍ നടക്കാന്‍ പ്രത്യേകം പാദരക്ഷകള്‍ നല്‍കുന്നുണ്ട്. സാധാരണ വിന്‍ഡോ ഗ്ലാസ്സിലും 25 ഇരട്ടി കനത്തിലുള്ള ഈ പാലം പൊട്ടുകയോ, വളയുകയോ ഇല്ല. ഇനി പൊട്ടുകയാണെങ്കില്‍ തന്നെ ശക്തിയേറിയ സ്റ്റീല്‍ ഫ്രെയിമുകളുടെ സുരക്ഷാ കവചം ഇതിനു ചുറ്റും ഉണ്ട്.

മലനിരകള്‍ക്കിടയിലെ അഗാത ഗര്‍ത്തവും, നീരൊഴുക്കും സഞ്ചാരികള്‍ക്ക് ഭയം നിറയുന്ന നിമിഷങ്ങള്‍ ആണ് സമ്മാനിക്കുന്നത്. കൂടാതെ പാലം ചെറുതായി ആടുന്നതും പലരും പാതി വഴിയില്‍ ഭയന്ന് വിറച്ചു നില്‍ക്കാന്‍ ഇടയാക്കുന്നു. പാലം കടക്കാന്‍ പേടിച്ചു നില്‍ക്കുന്ന സഞ്ചാരികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍  യൂട്യൂബിലും, മറ്റും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എങ്കിലും ഗ്ലാസ് പാളങ്ങള്‍ ചൈനയില്‍ ഹരമായി മാറി കൊണ്ടിരിക്കുകയാണ്. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതും, നീളവുമുള്ളതുമായ പുതിയൊരു ഗ്ലാസ് പാലം നിര്‍മ്മിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ചൈന.
വിഡിയോ:

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.