പുതിയ കാലം പുതിയ പ്രതീക്ഷകള്‍

0

മലയാള സിനിമക്ക് പുതിയ ഉണര്‍വ്വും പ്രതീക്ഷകളും നല്‍കിയാണ് 2015 തിരോഭവിച്ചത്. കലാപരമായും വാണിജ്യപരമായും മലയാളസിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കിയ പോയവര്‍ഷം വിജയങ്ങളുടെ പരമ്പര തന്നെ അരങ്ങേറിയിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് പുതിയ വര്‍ഷത്തേയും സിനിമാലോകം വരവേല്‍ക്കുന്നത്. ക്രിസ്തുമസ് റിലീസുകളായി ഡിസംബര്‍ അന്ത്യത്തിലെത്തിയ മൂന്ന് ചിത്രങ്ങള്‍ക്കും- ചാര്‍ലി, 2 കണ്‍ട്രീസ്, ജോ ആന്‍റ് ദബോയ് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്തചാര്‍ലിയില്‍ നായകനായ ദുല്‍കര്‍ സല്‍മാന്‍ പുതിയ ഗെറ്റപ്പോടെ എത്തുമ്പോള്‍ പാര്‍വ്വതിയാണ് സഹതാരമായി ഉള്ളത്. മൈ ബോസിന്‍റെ വന്‍വിജയത്തിനുശേഷം ദിലീപ് മമത ടീം ഒന്നിക്കുന്ന 2 കണ്‍ട്രീസ്, ഒരുക്കിയത് ഷാഫിയാണ്. മങ്കിപെന്‍ ടീം മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കുന്ന പടമാണ് ജോ ആന്‍റ് ദ ബോയ്.

പ്രതിസന്ധികളിലൂടെ കടന്നുപോയ മലയാള സിനിമക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയ 2015ലെ സാമ്പത്തിക വിജയങ്ങള്‍ 2016ലും ആവര്‍ത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അണിയറപ്രവര്‍ത്തകര്‍. അതിന്‍റെ ലിറ്റ്മസ് ടെസ്റ്റായി മാറുന്ന പടങ്ങളാണ് ചാര്‍ലിയും 2 കണ്‍ട്രീസും. പ്രേക്ഷകര്‍ വന്‍തോതില്‍ പ്രദര്‍ശനശാലകളിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയത് ശുഭോതര്‍ക്കമാണ്. ആര്‍ട്ട് ഹൗസ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാഫല്യമാണ് ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' നേടിയത്. തിരുവനന്തപുരത്ത് നടന്ന 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണ്ണചകോരമടക്കം നാല് പ്രധാന പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് ഒറ്റാല്‍ ചരിത്രം സൃഷ്ടിച്ചു. സുവര്‍ണ്ണചകോരം കൂടാതെ പ്രേക്ഷകപുരസ്കാരം, ഫിപ്രെസി, നെറ്റ്പാക്ക് അവാര്‍ഡുകളും ഒറ്റാല്‍ കരസ്ഥമാക്കി. കുട്ടനാടിന്‍റെ പ്രകൃതി രമണീയത ഒപ്പിയെടുക്കുന്ന എം.ജെ. രാധാകൃഷ്ണന്‍റെ ഛായാഗ്രഹണം ഒറ്റാലിന്‍റെ സവിശേഷതയാണ്. താറാവുകര്‍ഷകരുടെ ജീവിതകഥയില്‍ മറ്റ് സമകാലികപ്രശ്നങ്ങളും സംവിധായകന്‍ ജയരാജ് ഇഴചേര്‍ക്കുന്നു. ബാലവേലയും വിദ്യാഭ്യാസ കച്ചവടവും അതില്‍ ഉള്‍പ്പെടുന്നു. ഐ.എഫ്.എഫ്.കെ യിലെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഒരേ ചിറകുള്ള പക്ഷികള്‍ (ഡോ. ബിജു), ഐന്‍ (സിദ്ധാര്‍ത്ഥ ശിവ), മണ്‍റോ തുരുത്ത് (മനു പി.എസ്.), നിര്‍ണ്ണായകം (വി.കെ. പ്രകാശ്), ഒഴിവുദിവസത്തെ കളി (സനല്‍കുമാര്‍ ശശിധരന്‍), പത്തേമാരി (സലിം അഹമ്മദ്), കാറ്റും മഴയും (ഹരികുമാര്‍) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ദൃശ്യം പോയവര്‍ഷവും പ്രേമം ഈ വര്‍ഷവും വന്‍ സാമ്പത്തികവിജയം കൈവരിച്ചതും വിജയിച്ച പടങ്ങളിലെ നായകനില്‍ നിന്ന് പടം വിജയിപ്പിച്ച ഹീറോലിലേക്കുള്ള നിവിന്‍ പോളിയുടെ ഉയര്‍ച്ചയും മലയാള സിനിമക്ക് നല്‍കുന്നത് പുതിയ പ്രതീക്ഷകളാണ്. എന്നാല്‍ നിരവധി പടങ്ങള്‍ നിരനിരയായി  പരാജയത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് വീണത് സിനിമാവ്യവസായത്തെ സംബന്ധിച്ച് ആശങ്കകളുയര്‍ത്തുന്നു. കൂടാതെ വ്യാജ സി.ഡി.കളുടെ വ്യാപനവും വീഡിയോ പൈറസിയും തീരാത്ത തലവേദനയായി തുടരുന്നു.

കാണികള്‍ പ്രദര്‍ശനശാലകള്‍ കയ്യൊഴിയുന്ന അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. ഹിറ്റുകള്‍ വളരെ വിരളവും  ഫ്ളോപ്പുകള്‍ നിത്യസംഭവമായതോടെ മലയാളസിനിമ സാമ്പത്തിക പ്രതിസന്ധിയുടെ ചതുപ്പുകളില്‍ പെട്ടുലഞ്ഞു. എന്നാല്‍ പ്രതിസന്ധി കേവലം സാമ്പത്തികം മാത്രമായിരുന്നില്ല. അത് ആശയപരവും രചനാപരവും സര്‍വ്വോപരി അവതരണത്തില്‍ അധിഷ്ഠിതവുമായിരുന്നു. അന്യഭാഷകളില്‍നിന്നെത്തുന്ന പടങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതപോലും നേടാനാവാത്ത നിലയില്‍ മലയാള സിനിമ അകപ്പെട്ട അവസരത്തിലാണ് ന്യൂജനറേഷന്‍ പടങ്ങള്‍ പുതിയ രീതികളുമായി പ്രേക്ഷകശ്രദ്ധ നേടിയത്. അധികം വൈകാതെ ഇവയും ഫോര്‍മുലകളിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയപ്പോള്‍ പ്രതിസന്ധി വീണ്ടും രൂക്ഷമായി. സ്ത്രീകഥാപാത്രങ്ങളുടെ മദ്യപാനവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും ന്യൂജന്‍. പടങ്ങളുടെ മുഖമുദ്രയായിമാറി. ആവശ്യത്തിനും അനാവശ്യത്തിനും ഇത്തരം രംഗങ്ങളും മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കപ്പെട്ടപ്പോള്‍ കാണികള്‍ കാപട്യം തിരിച്ചറിഞ്ഞത് സ്വാഭാവിക പരിണാമം മാത്രം. അതോടെ സിനിമാ വ്യവസായത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'എട്ടുതട്ടില്‍ പൊട്ടുന്ന' പടങ്ങള്‍ക്ക് ന്യൂജന്‍, ഓള്‍ഡ്ജന്‍ വ്യത്യാസം ബാധകമല്ലെന്നുമായി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മലയാള സിനിമ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ മാറ്റമെന്നത് പുതിയ സംവിധായകരുടെ അരങ്ങേറ്റം തന്നെയാണ്. ഒരു വര്‍ഷത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന പടങ്ങളില്‍ ഭൂരിപക്ഷവും നവാഗത സംവിധായകരുടെ രചനകളാകുകയെന്നത് മറ്റൊരു ഭാഷയിലും സംഭവിക്കാത്ത കാര്യമാണ്. പുതിയ സംവിധായകരെ പിന്തുണക്കുവാന്‍ നിര്‍മ്മാതാക്കള്‍ സന്നദ്ധരായത് പടങ്ങളുടെ വിജയ പരാജയങ്ങളുടെ ശരാശരി കണക്ക് നോക്കിതന്നെയാണ്. തമിഴിലെ നവാഗതരോടുള്ള ആഭിമുഖ്യം മലയാളത്തിലാണ് പിന്നീട് പൂത്തുലഞ്ഞ് വസന്തമായത്.
ആഷിഖ് അബു സംവിധാനം ചെയ്ത 'സാള്‍ട്ട് & പെപ്പര്‍', 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ പടങ്ങള്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്ന് ന്യൂജന്‍ ലേബലിലെത്തിയ പല പടങ്ങളും ഫോര്‍മുകള്‍ മാത്രമായി മാറി. ഇടുക്കി ഗോള്‍ഡ്, കിളിപോയി തുടങ്ങിയ പടങ്ങള്‍ പ്രതിലോമ സ്വഭാവം പുലര്‍ത്തുകയും ചെയ്തു. ഏതുകാലത്ത് ഏതുരീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന പടങ്ങളായാലും ആത്യന്തിക വിശകലനത്തില്‍ അത് എന്ത് സന്ദേശം നല്‍കുന്നു, ഏത് ആശയം പ്രകാശിപ്പിക്കുന്നു എന്നതുതന്നെയാണ് സര്‍വ്വപ്രധാനം. അധമവികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന സൃഷ്ടികള്‍ കാലത്തിന്‍റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം കണ്ടെത്തുന്നത്.

ന്യൂജന്‍ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം കുറഞ്ഞുവരുവാനുള്ള പ്രധാന കാരണം ആ ലേബലില്‍ ഇറങ്ങിയ കള്ളനാണയങ്ങള്‍ തന്നെ. യുവത്വത്തെ മദ്യത്തിലേക്കും കഞ്ചാവിലേക്കും നയിക്കുന്ന കപടസൃഷ്ടികളെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇത്തരം തട്ടിക്കൂട്ടു പടങ്ങളുടെ കാപട്യം പ്രേക്ഷകര്‍ തിരിച്ചറിയുകയും ചെയ്തു. അതുകൊണ്ടാണ് ഭരതന്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടെ രചനകളേയും കഥാപാത്രങ്ങളേയും മറികടക്കുവാന്‍ ന്യൂജന്‍ സംവിധായകര്‍ക്ക് കഴിയാതെ പോയത്. ബലാത്സംഗം ചെയ്യപ്പെട്ട കാമുകിയെ (നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) കയ്യൊഴിയാതെ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന കാമുകന് (മോഹന്‍ലാല്‍, ശാരി) തിരശ്ശീലയില്‍ ഉയിരേകുവാന്‍ പത്മരാജന്‍ കാട്ടിയ ധൈര്യം ഒരു ന്യൂജന്‍ സംവിധായകനും ഉണ്ടായിട്ടില്ല. പ്രതികാരത്തിന്‍റേയും സംഘട്ടനത്തിന്‍റേയും ഫോര്‍മുലകള്‍ തന്നെയാണ് പലരീതികളില്‍  പേരുകളില്‍ പരീക്ഷിക&#3405