ഫ്ലൈ സ്കൂട്ട് ഇന്ത്യയിലേക്ക്‌

0

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .

ഏറ്റവും പുതിയ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക .മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങും .വടക്കേ ഇന്ത്യയിലെ  രണ്ടും ,തെക്കേ ഇന്ത്യയിലെ ഒരു സിറ്റിയുമായി ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് എയര്‍ലൈന്‍സ്‌ അറിയിച്ചിരിക്കുന്നത് .