പാർലിമെന്റ് കാണാത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി; വൈറലായി ചിത്രങ്ങൾ

0

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി കുഞ്ഞുമായി ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മോദി മടിയിലിരുത്തി കുഞ്ഞിനെ കൊഞ്ചിക്കുന്ന മനോഹരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ എങ്ങനെ പാര്‍ലമെന്‍റില്‍ എത്തിയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.