ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

0

ന്യൂഡൽഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. കേരളത്തിലെ പ്രളയ ദുരിതം കണക്കിലെടുത്ത്‌ വ്യക്‌തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ (സി.ബി.ഡി.ടി) നീട്ടി.

ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. അടുത്തമാസം 15 വരെയാണ്‌ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്‌. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന്‌ അവസാനിക്കാനിരിക്കെയായിരുന്നു.