അര്‍ബുദം വന്ന സ്ത്രീയ്ക്ക് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ 400 കോടി രൂപ നല്‍കാന്‍ വിധി

0

ജോൺസൺ ആന്‍റ് ജോൺസൺ ക്രീം ഉപയോഗിച്ചതു മൂലം അർബുദം വന്നുവെന്ന പരാതിയിൽ യുവതിക്ക് 400 കോടിയോളം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. അമേരിക്കയിലെ സെൻറ്ലൂസിയ കോടതിയുടേതാണ് ഉത്തരവ്.

കാലിഫോർണിയിയിലെ ഡെബ്രോ ജിയാൻജി എന്ന യുവതിയാണ് കേസ് ഫയൽ ചെയ്തത്.  2012ല്‍  അണ്ഡാശയ അർബുദം ഉണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി അർബുദത്തിന്കാരണം ജോൺസൺ ആന്‍റ് ജോൺസണാണെന്ന്ആരോപിച്ച് കോടതിയെ സമീപിച്ചു.

സന്തോഷം പകരുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത് ജോൺസൺ കമ്പനിയുടെ അതേസമയം കേസിനെക്കുറിച്ച് ഉടൻ പ്രതികരിക്കനില്ലെന്ന് ജോൺസൺ ആൻറ്ജോൺസൺ പ്രതിനിധി പറഞ്ഞു. . പൂർണ്ണമായും ശാസ്ത്രീയ രീതിയിലാണ് ജോൺസൺ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നെതെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും  അദ്ദേഹം പറഞ്ഞു.  സോഷ്യല്‍ മീഡിയകളില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണെതിരെ ക്യാംപെയിന്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തേയും ഉല്‍പന്നങ്ങളേയും കാര്യമായി ബാധിക്കും.