എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ആനന്ദത്തിന്‍റെ ട്രെയിലര്‍ കാണാം

0
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????

ക്യാംപസിനെ ഉത്സവ ലഹരിയിലാഴ്ത്താന്‍ ആനന്ദം വരുന്നു. പ്രേമം എന്ന സിനിമയക്ക് ശേഷം ക്യാംപസിന് പ്രാധാന്യം നല്‍കുന്ന ചിത്രം ആനന്ദത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ചിത്രമാണിത്.  വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നവാഗതനായ ഗണേഷ് രാജാണ് സംവിധായകന്‍. 24വയസ്സാണ് സംവിധായകന്‍റെ പ്രായം. 17 മുതല്‍ 21 വരെ പ്രായമുള്ളവരാണ് ഇതില്‍ അഭിനേതാക്കളായി എത്തുന്നത്. നേരം പ്രേമം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി മോഹനാണ് ആനന്ദത്തിന്‍റേയും ക്യാമറ.