നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

0

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.