മോഹന്‍ലാലിന്റെ തുടയില്‍ ഇല്ലാത്ത എന്ത് അശ്ലീലമാണ് സുരാജിന്റെ തുടയിലുള്ളത്?;പൊട്ടിത്തെറിച്ച് റിമ കല്ലിങ്കൽ

0

സുരാജ് വെഞ്ഞാറമൂടും റിമ കലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ആഭാസത്തിന്റെ റിലീസ് വൈകാൻ കാരണം സെൻസർ ബോർഡാണെന്ന് റിമ കലിങ്കൽ.സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ആഭാസം. എന്നാൽ തിരുവനന്തപുരത്ത് നടന്ന ചിത്രത്തിന്റെ സെൻസറിങ്ങില്‍ എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഏറെ വിവാദമായിരുന്നു. സുരാജിന്റെ തുട കാണിച്ചതായിരുന്നു സെൻസർ ബോർഡിന് ദഹിക്കാതിരുന്നത്.

സുരാജിന്റെ തുട കണ്ടാൽ എന്താണ് പ്രശ്നം? അങ്ങിനെയെങ്കില്‍ പുലിമുരുകനിൽ മോഹൻലാലിന്റെ തുട കാണിച്ചതിൽ പ്രശ്നമില്ലെ എന്ന് ഒരു സുഹൃത്ത് ചോദിച്ചതായി റിമ പറഞ്ഞു.

നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ ചിത്രത്തിൽ വിമർശിക്കാനാവില്ലെന്ന് പറയുന്നതിന് പിന്നിലെ താൽപര്യമെന്താണ്. അങ്ങനെ പറയുമ്പോൾ ഇവിടെ ജനാധിപത്യമുണ്ടെന്ന് വിശ്വവസിക്കാനാകുമോ എന്നും റിമ ചോദിക്കുന്നു.ചിത്രീകരണ സമയത്തും സെൻസറിങ് വേളയിലും പ്രതിസന്ധികൾ നേരിട്ട ചിത്രം വിഷുവിന് റിലീസ് ചെയ്യുവാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സംക്ഷിപ്ത രൂപമെന്ന നിലയിലാണ് ചിത്രത്തിന് ‘ആഭാസം’ എന്ന പേര് നൽകിയത്.