ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് സമ്മാനം പ്രഖ്യാപിച്ച് സൗദി അറേബ്യ

1

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് സമ്മാനം പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ വര്‍ഷത്തെ പിഎഫ്എ പ്ലെയര്‍ പുരസ്‌ക്കാരം നേടിയ താരത്തിന് മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍ ഭൂമി നല്‍കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

മെക്ക മുനിസിപ്പാലിറ്റി പ്രസിഡന്റ് ഫഹദ് അല്‍ റൗക്കിയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിലുള്ള ഏറ്റവും മികച്ച ഇസ്ലാം പ്രതിനിധിയാണ് മുഹമ്മദ് സലാഹെന്ന് ഫറാ തൗഫീഖ് എന്ന മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു. രാജഭരണമുള്ള സൗദിയില്‍ ഭരണഘടന അനുവദിച്ചാല്‍ മെക്കയിലെ ഹറമിനടുത്ത് സലാഹിന് ഭൂമി നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതിന് സാധിച്ചില്ലെങ്കില്‍ മുഹമ്മദ് സലാഹ് എന്ന പേരില്‍ സൗദിയില്‍ ഒരു പള്ളി നിര്‍ക്കാനും സൗദി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സീസണ്‍ വരെ ഇറ്റാലിയന്‍ ക്ലബ്ബ് റോമയ്‌ക്കൊപ്പം പന്തുതട്ടിയ സലാഹ് ഈ സീസണിലാണ് ലിവര്‍പൂളിലേക്ക് ചേക്കേറിയത്. 47 മത്സരങ്ങള്‍ ഇതുവരെ ലിവര്‍പൂള്‍ കുപ്പായത്തില്‍ പൂര്‍ത്തിയാക്കിയ സലാഹ് 43 തവണ എതിര്‍ടീം വല കുലുക്കുകയും 13 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു.