പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു

0

കൊല്ലം: പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി തടവു ശിക്ഷയ്ക്കു വിധിച്ചയാൾ വിധി കേട്ട ഉടന്‍ ബോധരഹിതനായി വീണത്. മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.

കൊല്ലം ഫസ്റ്റ് പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കൊല്ലം സിറ്റി വനിതാ സെൽ സിഐയ്‌ക്ക് റിപ്പോർട്ട് കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.