ആർച്ചയായി കീർത്തി സുരേഷ്: മരക്കാർ അറബി കടലിൻെറ സിംഹത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കീർത്തി സുരേഷിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ആർച്ച എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തമിഴ്, ഹിന്ദി, തെലുഗ് എന്നീ ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രം 2020 മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുനിൽ ഷെട്ടി, അർജുൻ, പ്രഭു, മധു, മഞ്ജു വാരിയർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.