ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍

2

സമൂഹമാധ്യമങ്ങളില്‍ കത്തിപടരുന്ന ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്തു ഏറ്റെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മൈത ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. പത്തിനു പകരം ഇരുപത് വർഷം മുൻപുള്ള ചിത്രമാണ് ഷെയ്ഖ മൈത ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവച്ചത്. 1999, 2009, 2019 എന്നീ കാലഘട്ടങ്ങളിലെ മൂന്നു ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ഷെയ്ഖ മൈത പങ്കുവച്ചത്.

ഒപ്പം ലോകത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടമായ ബുർജ് ഖലീഫയും ചലഞ്ചില്‍ ഇപ്പോള്‍ പങ്കാളിയാണ്.
2009ലെയും 2019ലെയും ചിത്രങ്ങളാണ് ചലഞ്ചിന്റെ ഭാഗമായി ബുർജ് ഖലീഫ പങ്കുവച്ചത്. ബുർജ് ഖലീഫ മാത്രമല്ല അതിന്റെ ചുറ്റുപാടും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ ചിത്രങ്ങളിൽ വ്യക്തമാകുന്നു. ‘ഓരോ ജോലിക്കാരന്റെയും സഹായമില്ലാതെ ഞങ്ങൾക്ക് ഇത് സാധിക്കില്ല. പത്തു വർഷത്തെ അവരെ കഠിനാധ്വാനം ഇങ്ങനെയാണ്’ എന്ന കുറിപ്പോടെയാണ് ബുർജ് ഖലീഫ ചിത്രം പങ്കുവച്ചത്.