മീ ടൂ: പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്‌റ്റൈയിന് 23 വർഷം തടവു ശിക്ഷ

0

ന്യൂയോർക്ക്: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്‌റ്റൈയിന് കോടതി 23 വർഷം തടവു ശിക്ഷ വിധിച്ചു. വെയ്ൻ‌സ്‌റ്റൈനെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തുകയായിരുന്നു. പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് ജഡ്‌ജി ജെയിംസ് ബുർക്കെ ശിക്ഷ വിധിച്ചത്.

നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് 67 ക്കാരനായ വെയ്ന്‍സ്റ്റെനിനുനേരെ രംഗത്ത് വന്നത്.എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വെളിപ്പെടുത്തിയിരുന്നു.

മീ ടൂ മൂവ്മെന്റിനെ തുടര്‍ന്നാണ് വെയ്ന്‍സ്റ്റെനിനെതിരായ ആരോപണം ഉടലെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനാണ് മീ ടൂ മൂവ്മെന്റ്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്‍സ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.