നടി ഐശ്വര്യ അര്‍ജുന് കോവിഡ് 19 സ്ഥിരീകരിച്ചു

0

തെലുഗു നടി ഐശ്വര്യ അർജുന് കോവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ.

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ് ഐശ്വര്യ. താനുമായി അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ടവർ മുൻകരുതൽ എടുക്കണമെന്നും ഐശ്വര്യ പറഞ്ഞു.

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ കഴിയുകയാണ്.