നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. 11 മണിയോടു കൂടി കൊച്ചിയിലെ വിചാരണ കോടതി വിധി പറയും. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹർജി നൽകിയത്. കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്.