‘എന്നോട് അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ വരെ ആവശ്യപ്പെട്ടിട്ടുണ്ട്’; സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനെതിരെ ആരോപണവുമായി കങ്കണ

1

സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ആരോപണങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലത്തുള്ള ദുരനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ആരോപണം ഉന്നയിച്ചത്.സിനിമയുടെ ചിത്രീകരണത്തിനിടെ അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.പഹലജ് സംവിധാനം ചെയ്ത ഐ.ലവ്.യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് താരം പറഞ്ഞു.

പഹലജ് സംവിധാനം ചെയ്ത ഐ ലവ് യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവം. സിനിമയിൽ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ അന്നൊക്കെ വീട്ടുതടങ്കലിലായ പോലെയായിരുന്നു. ആ സമയത്താണ് പഹലജ് ഐ ലവ് യു ബോസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി വിളിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു.

ഫോട്ടോഷൂട്ടിൽ ധരിക്കുന്നതിനായി ശരീരം മുഴുവൻ കാണത്തക്ക തരത്തിലുള്ള വസ്ത്രമാണ് അണിയറപ്രവർത്തകർ നൽകിയത്. അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, എനിക്കൊരു ടേപ്പെങ്കിലും നല്‍കേണ്ടതായിരുന്നു-കങ്കണ പറഞ്ഞു.

പിന്നീട് പഹലജ് നിഹലാനി ഒരു റോള്‍ ഓഫര്‍ ചെയ്തിരുന്നു. മധ്യവയസ്‌ക്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ഒരുതരം സോഫറ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാവില്ല എന്നൊരു വെളിപാട് എനിക്കുണ്ടായിരുന്നു. ഇതിനെക്കുറിച്ചു തന്നെയാണ് എന്റെ മാതാപിതാക്കള്‍ സംസാരിച്ചിരുന്നതെന്നും എനിക്ക് മനസ്സിലായി. ഷൂട്ടിനിടെ തന്നെ ഞാന്‍ നമ്പര്‍ മാറ്റി അവിടെ നിന്ന് മുങ്ങുകയായിരുന്നു-കങ്കണ പറഞ്ഞു.