‘ഞാനും ചിരുവും വളർന്നതുപോലെ റായനും’; കുട്ടിക്കൂട്ടത്തോടൊപ്പം ജൂനിയർ ചീരു– വിഡിയോ

0

ജൂനിയർ ചീരുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിഡിയോയ്ക്കു താഴെ ഈ കുട്ടിത്താരത്തോടുള്ള സ്നേഹമറിച്ച് ധാരാളം പേരാണ് എത്തുന്നത്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.

ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍.