സീരിയൽ താരം പ്രകൃതി വിവാഹിതയായി

0

സീരിയൽ താരം പ്രകൃതി വിവാഹിതയായി. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.

ചിത്രങ്ങൾ വൈറലായതോടെയാണ് പ്രകൃതിയുടെ വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഡൽഹിയിൽ ജനിച്ച പ്രകൃതി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെയാണു തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.