ലോക്ക്ഡൗൺ കാലത്ത് വൈറൽ ഫോട്ടോഷൂട്ടുമായി ശ്രുതി മേനോൻ

0

ലോക്ക്ഡൗൺ കാലത്ത് വൈറൽ ഫോട്ടോഷൂട്ടുമായി നടിയും അവതാരകയുമായ ശ്രുതി മേനോൻ. ഇൻസ്റ്റാ​ഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്.

നേരത്തെ ഒരു മാ​ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന​ഗ്ന ഫോട്ടോഷൂട്ടുകൾ ചർച്ചയായിരുന്നു. തനിക്കതിൽ വൾ​ഗറായിട്ട് ഒന്നും തോന്നിയില്ലെന്നും അത്തരം ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായതിൽ ദു:ഖമില്ലെന്നുമാണ് താരം വിവാദങ്ങളോട് പ്രതികരിച്ചത്.

മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.