എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം കൊണ്ട് വരുന്നു

0

ആഭ്യന്തര വിമാനസര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണവുമായി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറു സീറ്റുകളിലാണ് സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്. ഈമാസം 18 മുതല്‍ സംവിധാനം നിലവില്‍ വരും.

ലോകത്തിൽത്തന്നെ ആദ്യമായിട്ടാകും വിമാനത്തിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുന്നത്.എയർ ഇന്ത്യയുടെ മുംബൈ- നേവാർക് വിമാനത്തിൽ സ്ത്രീയെ യാത്രക്കാരിലൊരാൾ സീറ്റുമാറി കയറിപ്പിച്ച സംഭാവമുണ്ടായിരുന്നു. ഇതിനെതിരെ പരാതിയും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീ സംവരണ സംവിധാനം ഏർപ്പെടുത്തുമെന്നത് കമ്പനി വ്യക്തമാക്കിയത്.