5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലി കാട്ടി മുതിർന്ന പൈലറ്റ് ഭീഷണിപ്പെടുത്തി; എയര്‍ ഇന്ത്യയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

0

5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലികാട്ടി ഭീഷണിപ്പെടുത്തിയ എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന പൈലറ്റിന് എതിരെ ജൂനിയര്‍ പൈലറ്റുമാര്‍ പരാതിനല്‍കി.  ഇയാൾക്കെതിരെ പരാതി നൽകിയവരിൽ ഒരാൾ വനിതയാണ്. പരിശീലകൻ തന്നോട് മോശമായി പെരുമാറിയെന്നും ഒരു തവണ തലയിൽ ഇടിച്ചെന്നും ട്രെയിനി പൈലറ്റ് പരാതിയിൽ പറയുന്നു. മുംബൈയിൽ നിന്നും കൊൽക്കത്തിയിലേയ്ക്കുള്ള എയർബസ് എ320-ൽ വെച്ച് 5000 അടി ഉയരത്തിൽ വച്ചാണ് സംഭവം. കോടാലി കാണിച്ചും ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പരാതിയിലുണ്ട്.

രണ്ട് ജൂനിയർ പൈലറ്റുമാരുടെ പരാതിയിൽ മുതിർന്ന പൈലറ്റിനെ പരിശീലക സ്ഥാനത്തു നിന്നും മാറ്റി. ജനുവരി 26നാണ് വനിതാ പൈലറ്റ് ട്രെയിനി പരാതി നൽകിയത്. ക്രാഷ് ആക്‌സ് കാണിച്ച് പരിശീലകൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ ഒപ്പം ഒരു വിമാനത്തിൽ തന്നെ നിയോഗിക്കരുതെന്നും ഇവർ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ പിറ്റേ ദിവസമാണ് മറ്റൊരു ട്രെയിനിയും ഈ പരിശീലകനെതെരി പരാതി നൽകിയത്. ഇതേ ആരോപണം തന്നെയാണ് രണ്ടാമത്തെ ആൾ നൽകിയ പരാതിയിലും പറഞ്ഞിരിക്കുന്നത്.