അലി ഫസലും റിച ചഡ്ഢയും വിവാഹിതരാകുന്നു

0

ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക.

ഡൽഹിയിൽ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകൾ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തും. 350-400 അതിഥികൾക്കാകും ക്ഷണമുണ്ടാവുക.