ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ: അതിക്രമങ്ങൾക്കെതിരെ പുതിയ നിയമവുമായി ആന്ധ്ര സർക്കാർ

0

അമരാവതി: സ്ത്രീകക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നിയമവുമായി ആന്ധ്രപ്രദേശ് സ‌ർക്കാ‌ർ. ഇതിനായി പുതിയ‌ നിയമനിർമ്മാണം നടത്താനാണ് തീരുമാനം. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂ‌ർത്തിയാക്കുകയാണ് പ്രധാനപ്പെട്ട നി‌ർദ്ദേശങ്ങളിലൊന്ന്.

ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പറയുന്നു.ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. തെലുങ്കാന,ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.