വീഡിയോ കോൾ ചെയ്ത് പെൺകുട്ടിയുടെ നഗ്നതാ പ്രദർശനം; ബ്ളാക് മെയിലിംഗ്: നടൻ അനീഷ് രവി

0

തിരുവനന്തപുരം∙ വിഡിയോ കോൾ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഇത്തരം ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ തന്റെ സഹപ്രവർത്തകന് നേരിട്ട അനുഭവം കൂടി വ്യക്തമാക്കുകയാണ് നടൻ അനീഷ് രവി. ഫെയ്സ്ബുക് ലൈവിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട് ഡയറക്ടർ കൂടിയായ അനിലിന് വിഡിയോ കോൾ വരുന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടൻ കോൾ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു.

11,500 രൂപ െകാടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വിഡിയോ കോൾ എടുക്കരുതെന്ന് അഭ്യർഥിച്ച് െകാണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.