‘താങ്കളുടെ രക്ഷയ്ക്കായി എന്റെ അമ്മ തന്നുവിട്ടത്’; മോദിക്ക് രുദ്രാക്ഷമാല കൈമാറി അനുപം ഖേർ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. തന്റെ അമ്മ തന്നുവിട്ട രുദ്രാക്ഷമാല അദ്ദേഹം മോദിക്ക് കൈമാറി. ഇതിന്റെ ചിത്രങ്ങൾ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അനുപം ഖേർ സന്തോഷം പ്രകടിപ്പിച്ചു. “രാപകലില്ലാതെ രാജ്യത്തിനായി താങ്കൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് എന്നും ഞാനോർക്കും”. അനുപംഖേർ ട്വിറ്ററിൽ പറഞ്ഞു.

ഈ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകിയിട്ടുമുണ്ട്. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിന്നക്കുതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. നേരത്തേ അനുപം ഖേർ മുഖ്യവേഷത്തിലെത്തിയ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തിയിരുന്നു.