ഐഫോണ്‍ 7 മുന്‍കൂറായി ബുക്ക് ചെയ്യാം; എപ്പോള്‍ മുതല്‍ ആണെന്ന് അറിയണോ ?

0

ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധക്ക്. ഇന്ത്യന്‍ ഇ ടെയിലര്‍ ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചു മുന്‍കൂര്‍ ബുക്കിങ്ങിനുള്ള അവസരം അപ്പില്‍ നല്‍കുന്നു.

പുതിയ ഐഫോണ്‍ പതിപ്പിന്റെ വില്‍പ്പനയ്ക്ക് ഇതാദ്യമായാണ് ആപ്പിള്‍ ഇന്ത്യന്‍ ഇ കൊമേഴസ് കമ്പനിയുമായി കൈകോര്‍ക്കുന്നത്. ഈ മാസമാദ്യം സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്. 60,000 രൂപ മുതലാണ് ഐഫോണുകളുടെ ഇന്ത്യയിലെ വില.  ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യയില്‍ ഫോണ്‍ ഇറങ്ങുന്നത് .

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിയ്ക്ക് ആണ്  മുന്‍കൂര്‍ ബുക്കിങ്ങിന് അവസരം നല്‍കിയിരിക്കുന്നത്.സെപ്തംബര്‍ 29ന്(ഇന്ന്) അര്‍ധരാത്രി മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

32ജിബി,128ജിബി, 256ജിബി വാരിയന്റുകളില്‍ സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഐഫോണുകള്‍ എത്തുക. 128 ജിബി,256 ജിബി വാരിയന്റുകളില്‍ ജെറ്റ് ബ്ലാക്ക് കളറിലുള്ള ഐഫോണുകളും ലഭ്യമാക്കും. 32ജിബി ഐഫോണ്‍ 7ന് 60,000 രൂപയാണ് വില. 128 ജിബി പതിപ്പിന് 70,000 രൂപയും 256 ജിബിക്ക് 80,000 രൂപയുമാണ് നല്‍കേണ്ടി വരും. 72,000 രൂപയാണ് ഐഫോണ്‍ 7 പ്ലസ് 32 ജിബി പതിപ്പിന്റെ വില. 82,000 രൂപയ്ക്ക് 128 ജിബി മോഡലും 92,000 രൂപ 256 ജിബി മോഡലും വില്‍പ്പനയ്‌ക്കെത്തിക്കും.