ഇന്ദിരാഗാന്ധിയെപ്പോലെ താനും കൊല്ലപ്പെടുമെന്ന് അരവിന്ദ് കേജ്‌രിവാൾ

0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബി.ജെ.പി പിന്നാലെയുണ്ട്. എന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ എല്ലാകാര്യങ്ങളും ബി.ജെ.പിയെ അറിയിക്കുന്നുണ്ട്.പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ പ്രാദേശിക ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ദിരാഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടതുപോലെ ഒരു ദിവസം ഞാനും ഒരുദിവസം കൊല്ലപ്പെടും. കേജ്‌രിവാൾ പറഞ്ഞു. വളരെ ആത്മാർത്ഥത ഉള്ള സുരക്ഷാ ഉദ്യോഗസ്ഥ സംഘമാണ് കെജരിവാളിന്‍റേതെന്നാണ് പോലീസുക്കാരുടെപക്ഷം.അടുത്തിടെ ഡൽഹിയിൽ നടന്ന റോഡ് ഷോയ്ക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണമുണ്ടായത് സുരക്ഷാവലയം ഭേദിച്ചാണ്.